തിരക്കുപിടിച്ച ജീവിതത്തിനിടയിൽ നമ്മുക്കു കെട്ടിപിടിച്ചിരിക്കാൻ സമയമില്ല!
Friday, April 18, 2008
Saturday, April 12, 2008
Friday, April 4, 2008
Friday, March 21, 2008
അക്ഷര ഇൻഡിക് ഡെവലപ്പർ ബീറ്റ 2
Sunday, March 2, 2008
വിജയ യാത്ര ?
Thursday, February 28, 2008
മധുരം മലയാളം
ബൂലോകരേ, ബ്ലോഗ് പുലികളേ,
താഴെക്കൊടുത്തിരിക്കുന്ന ആംഗലേയപദങ്ങള്ക്ക് പകരം ഉപയോഗിക്കാവുന്ന മലയാളപദങ്ങള്‍ ദയവായി നിര്‍ദ്ദേശിക്കുക
1. Profile
2. Links
3. Web Page
4. Calendar
5. (Social) Events
6. Album
എനിക്ക് ബ്ലോഗില്‍ ഉപയോഗിക്കാനാണ്

Friday, February 22, 2008
പ്രണയവര്‍ണ്ണങ്ങള്‍
നനുത്ത മഞ്ഞിന്റെ മൂടുപടം കീറി ഉദയസൂര്യന് തലകാണിച്ച് തുടങ്ങുന്നതേയുള്ളൂ. അരുണവര്‍ണമാര്‍ന്ന ഉദയകിരണങ്ങള്‍ "മഹേന്ദ്ര"യുടെ സ്വതവെയുള്ള ഇളം ബിസ്കറ്റ് നിറത്തിനു കൂടൂതല്‍ ശോഭ നല്കി. രണ്ടാമതായാണ് മഹേന്ദ്രയില്‍ വരുന്നതെങ്കിലും, തനിച്ചുള്ള ഈ വരവ് മനോജിന് വളരെ അരോചകമായി തോന്നി. ഇനിയും നേരം പുലരാന്‍ ഒരുപാട് സമയമുണ്ട്. കാന്റീന് തുറക്കുന്നവരെ കോളേജ് ചുറ്റിനടന്നുകാണുകയേ മാര്‍ഗമുള്ളൂ. മനോജ് മനസ്സിലോര്‍ത്തു.
ഒരുപോലിരിക്കുന്ന രണ്ടു കൂറ്റന്‍ കെട്ടിടങ്ങള്ക്കിടെയിലെ ടാറിട്ട പാതയിലൂടെ നടക്കുമ്പോള്‍ മനസ്സില്‍ പ്രതീക്ഷകള്‍ വളരുകയായിരുന്നു. നാട്ടില്‍ പഠിക്കാന്‍ കഴിയില്ലെങ്കിലും തമിഴ് സിനിമകളിലേതുപോലെ വര്‍ണശബളമായ ഒരു കലാലയജീവിതം തനിക്ക് സേലത്തുനിന്നും ലഭിക്കുവാന്‍ പോകുന്നുവെന്ന ആനന്ദം അത്ര ചെറുതായിരുന്നില്ല.
12 മണിക്കുള്ള കണ്‍സോര്‍ഷ്യം എന്ട്രന്സിനുപോകാന് 9.30നേ എത്താന്‍ സെന്തില്‍ സാര്‍ പറഞ്ഞപ്പോള്‍, ഒരിത്തി നേരത്തേയായാല്‍ അത്രയും നല്ലതാണല്ലോ എന്ന് ചിന്തിച്ച് റെയില്‍വേ സ്റ്റേഷനില്‍ നിന്നും, കുളിച്ചയുടനെ നേരെ കോളേജിലേക്ക് വരാന്‍ തോന്നിയ നിമിഷത്തേ മനസ്സില്‍ ശപിച്ചു കൊണ്ട് മനോജ് കലാലയപരിസരം മുഴുവനും ചുറ്റിനടന്നു.
ഏതാണ്ട് 10.30ഓടെ രണ്ട് പെണ്‍കുട്ടികള്‍ ഗേറ്റ് കടന്നുവന്നു. ഒരാളെ കണ്ടാലേ അറിയാം ഒരു തമിഴത്തിയാണെന്ന്. മറ്റേയാള്‍ സുന്ദരിയായിരുന്നു. നിതംബത്തിനും താഴ്ന്നു കിടക്കുന്ന മനോഹരമായ കേശഭാരവും, അരുണവര്‍ണമാര്‍ന്ന അധരങ്ങളിലെ പുഞ്ചിരിയും, സ്ത്രൈണസൗന്ദര്യം തുളുംബുന്ന ശരീരവടിവും ആകാരസൗകുമാര്യവും അവളെ ഒരു മാലാഖയാക്കി. പൂര്ണ്ണചന്ദ്രികാസമാനമെന്നു പറയാനാവില്ലെങ്കിലും, അവളുടെ മുഖകമലത്തില്‍ എന്തോ പ്രത്യേകത നടമാടുന്നുണ്ടായിരുന്നു!ഒരു നിമിഷത്തിനുള്ളില്ത്തന്നെ താനവളുടെ ആരാധകനായി മാറുക്കയാണോ എന്ന് മനോജിന് തോന്നി.
അവര്‍ ആ താമരപൊയ്കയും കടന്ന് താന്‍ നില്ക്കുന്ന പുസ്തകശാലയ്ക്കുനേരേ വരുന്നതും നോക്കി അവന് കണ്ണിമക്കാതെ നില്ക്കുമ്പൊഴും, ഇങ്ങിനെയൊരാള്‍ അവിടെ നില്‍ക്കുന്നതുപോലും വകവെക്കാതെ അവര്‍ അവനെയും കടന്ന് പോയി. "മലയാളിയാണോ?" എന്ന മനോജിന്റെ ചോദ്യത്തിന് "ഇല്ലിങ്കേ, തമില്‍ താന്‍" എന്ന മറുപടി അവനെ ദുഖിതനാക്കി. അവളുടെ പേരും ക്ലാസ്സും സ്ഥലവുമെല്ലാം നിമിഷനേരത്തിനുള്ളില്‍ അവന് ചോദിച്ചു മനസ്സിലാക്കി! "ദീപ"എന്ന പേര് അന്വര്‍ഥമാക്കുംവിധം, ഇടപെടുന്ന എവിടെയും പ്രകാശം പൊഴിക്കുന്ന ദീപം തന്നെയാണ് അവള് എന്നവന് മനസ്സിലായി! കണ്‍സോര്‍ഷ്യം എന്ട്രന്സ്സിലും ക്ലാസ്സിലും മാത്രമല്ല എന്നുമെല്ലായിടത്തും ഒന്നാമതായി അവള് മറ്റെല്ലാവര്‍ക്കും മാതൃകയാകുന്നത് അവന് അഭിമാനത്തോടെ നോക്കി നില്ക്കാറുണ്ടായിരുന്നു.
ഒരുദിവസം ക്ലാസ്സില്‍ "ഗുഡ് മോര്‍ണിങ്" പറഞ്ഞതിനു തിരിച്ച് പ്രഭാതവന്ദനം നടത്തിയ (മറ്റൊരു) പെണ്‍കുട്ടിയോട് എന്നും ഇതുപോലെ ഗുഡ് മോര്‍ണിങ് പറഞ്ഞോളാന്‍ പറഞ്ഞതിന് മനോജിന് കിട്ടിയ മറുപടി മനോഹരമായിരുന്നു. എന്നും ആ കുട്ടി ഇങ്ങിനെ അവനോടു സംസാരിച്ചാല്‍ എല്ലാവരും അവള്‍ക്കവനോടു പ്രേമമാണെന്നു കരുതുമത്രേ! അവളോട് കണ്ണാടി നോക്കിയിട്ടുണ്ടോ, ഇല്ലെങ്കില്‍ ഒന്നു നോക്കണേ എന്നുപറയാനാണ് അവന് തോന്നിയതെങ്കിലും മാന്യതയുടെ പേരില്‍ നിശബ്ദത പാലിച്ചു. തമിഴ്നാട്ടിലെ ഗ്രാമീണമേഖലകളിലെ സാധാരണ പെണ്‍കുട്ടികളുടെ ചിന്താരീതികളേക്കുറിച്ച് അവന് അവജ്ഞതോന്നി.
സംസാരത്തിനിടെയില്, പലപ്പോഴും ദീപയും സാധാരണ തമിഴ് പെണ്കുട്ടികളേപ്പോലെയാണവനോടു പെരുമാറാറുള്ളത്. ഒരു തവണ ബെര്‍ത്ത്ഡേ ട്രീറ്റ് ചോദിച്ചപ്പൊള്‍ "ഐ ഡോണ്ട് ലൈക്ക് സെലെബ്രേഷന്സ്, പ്ലീസ്,പ്ലീസ്,പ്ലീസ്" എന്ന മറുപടിയായിരുന്നു. പിന്നെ എപ്പൊഴൊ എന്തൊ പറയുമ്പോള്‍ "ഡിയര്‍" എന്നുവിളിച്ചതിന് "അയാം നോട്ട് യുവര്‍ ഡിയര്‍" എന്നും അവനു മറുപടി കിട്ടി. എന്തോ ഒരുകാര്യത്തിന് ആത്മാര്‍ഥമായി അഭിനന്ദിച്ചതിനും മറുപടി വളരേ വിപരീതമായിരുന്നു. ചുരുക്കത്തില്‍ അവള് അവനില്‍നിന്നും എപ്പോഴും ഒരു അകലം പാലിച്ചിരുന്നു.
മൂന്നുവര്‍ഷത്തെ എം.സി.എ കഴിഞ്ഞിട്ടും, അവരുടെ ബന്ധം (മനോജിന്റെ അനുരാഗം) ഒരു ഇഞ്ചുപോലും മുന്നോട്ടുപോയില്ല. രണ്ടുപേരും സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍മാര്‍ ആയിട്ടും, ഇന്നും ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും അവന് അവളെ ഓര്‍ക്കാറുണ്ട്! അവളോ..?
Disclaimer: ഈ ചെറുകഥയിലെ കഥാതന്തുവും കഥാപാത്രങ്ങളും പഠിച്ച കോളേജ് പരിസരത്തില്ക്കണ്ട ചില സമാനതകളെ അനുബന്ധമാക്കി നെയ്തെടുത്തവയാണെങ്കിലും, പൂര്‍ണ്ണമായും സാങ്കല്‍പ്പികമാണ്. ഇവയോട് ആര്‍ക്കെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്. ജീവിതഗന്ധിയാക്കുവാന് സൗകര്യപൂര്‍വം പഠിച്ച കലാലയം ബിംബമാക്കി എന്ന് മാത്രം.

Wednesday, February 20, 2008
ഗൂഗ്ള്‍ കാണിക്കാത്തതെന്താ?
ഗൂഗ്ള്‍ വിശ്വസ്പന്ദനത്തിലെ പോസ്റ്റുകള്‍ ബ്ലോഗ് സേര്‍ച്ചില്‍ കാണിക്കുന്നില്ല. എന്തായിരിക്കും കാരണം? ഞാന്‍ അത് ഗൂഗ്ള്‍ സേര്‍ച്ചില്‍ ചേര്ത്തതുകൊണ്ടാണോ?
(ഞാന്‍ അത് ആഡ്യൂആറെലും വെബ്മാസ്റ്റേര്‍സ് ടൂള്‍സും ഉപയോഗിച്ച് ഗൂഗ്ളിന് സബ്മിറ്റ് ചെയ്തിരുന്നു.)
പുലികളേ, പുപ്പുലികളേ, ഒന്നു സഹായിക്കൂ!

Tuesday, February 12, 2008
ആറ്റുനോറ്റൊരു ശബരിമല യാത്ര!
എനിക്കിത് അത്ര പുതുമയൊന്നുമല്ല! എന്നും ഞാന്‍ ഇങ്ങനെ ഒരു മൂന്നാമനായിരുന്നു; ഇന്നുവരെ!
പ്ലസ്റ്റു പഠിക്കുന്ന കാലത്ത് ഒരു കുമാരന് മാഷും വേലായുധന് മാഷും, എം.സി.എ.ക്കൊരു അരുണ്‍ കുമാര്‍, ഇപ്പോ ജോലിസ്ഥലത്തൊരു രാജീവ് ആനന്ദ്! ഡിഗ്രിക്ക് മാത്രമായിരുന്നു ഒരിത്തിരി ഭേദം എന്നു തോന്നുന്നു!
എന്നാലും ഇവരേക്കാളും സ്ഥാനംകൊണ്ടും പദവികൊണ്ടും എത്രയോ തഴെയായ എന്നോടെന്തിനാ ഇവരിങ്ങനെ മത്സരിക്കുന്നതെന്നെനിക്കറിയില്ല!
ഈശ്വരന് ഒരാഭാസരൂപമായാണെന്നെ സൃഷ്ടിച്ചിരിക്കുന്നത്; പല്ലുന്തി, ചപ്പിയ മൂക്കുമായി, എന്നും ജീവിതത്തില്‍ ഒരു കോമാളിയാകുവാന് ഒരു ജന്മം.ഏന്നാലും, പലപ്പോഴും, ഇവരെല്ലാം എന്നോടിങ്ങനെ പെരുമാറുമ്പോള്‍, എന്തെന്നില്ലാത്ത വേദന തോന്നാറുണ്ട്.
ഇപ്പൊത്തന്നെ നോക്കൂ, ഞാനിവിടെ ബെഞ്ചിലിരിക്കാന്തുടങ്ങിയിട്ട് മാസം ഏഴായി! ഒരു പണി പോലും എനിക്കിവിടെയില്ല! എന്നാലും 2 മണിക്കൂര്‍ പെര്മിഷന് തരാന്‍ അയാള്‍ക്കു വയ്യ!
ഇതിനുമുന്‍പ് എന്റെ വീട്ടിലുള്ളവരെ, അയാള്‍ വെറുതേ തെറിവിളിച്ചിട്ടുണ്ട്. ഒരു ജൂനിയര്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ആയ എന്നെക്കൊണ്ട് ഓഫീസ് ബോയ് പണികള്‍ വരെ ചെയ്യിച്ചിട്ടുണ്ട്. എന്തിനേറെ, അയാളുടെ കല്യാണക്കുറിക്ക് സ്റ്റിക്കര്‍ ഒട്ടിക്കേണ്ട ഗതികേട് വരെ എനിക്കുണ്ടായിട്ടുണ്ട്. (എന്നാലും എനിക്കുക്ഷണമില്ലായിരുന്നു കേട്ടോ...!)
2 ദിവസത്തെ ലീവ് ഒപ്പിച്ചെടുത്തതെങ്ങനെയെന്ന് ഈശ്വരനു മാത്രേ അറിയൂ! ഈയാള് തരില്ല്യാ, തരില്ല്യാന്ന് പറഞ്ഞുപറഞ്ഞ് അവസാനം കരഞ്ഞുകാലുപിടിച്ചപ്പൊ, ലീവ് കിട്ടി!
ഇതിലെ ഗതികേട് എന്താച്ചാല് ഈ കിട്ടിയ ലീവിന് പോണംച്ചാല് ഓഫീസില്‍ നിന്നു 5മണിക്കിറങ്ങണം. അതായത് 2 മണിക്കൂര്‍ പെര്മിഷന്! ഇല്ലെങ്കില്‍ 8.15ന്റെ തീവണ്ടി അതിന്റെ പാട്ടിനു പോകും! അപ്പൊ, കിട്ട്യ ലീവും വെറുത്യായീന്നര്ഥം!
ലീവെടുത്തതു ശബരിമലക്കുപോകാനാണ്. അവിടെ ഫെബ്രുവരി 12നു നടതുറന്ന് 17നു അടയ്ക്കും! മദ്രാസില്നിന്നും 13നു പോകാമെന്നാണു വിചാരിച്ചിരുന്നത്! 14നു ചെങ്ങന്നൂര്‍ പോയി, 15നു ദര്‍ശനം പിന്നെ, 16നു തിരിച്ച്! ഇനീപ്പൊന്താ ചെയ്യെണ്ടേന്നാ!
കഷ്ടം!

Sunday, January 27, 2008
Wednesday, January 16, 2008
ഇടിവെട്ടിയവനെ "ഗ്യാസ്" കടിച്ചു..!
ഒരുപാടുകൊതിച്ച്, ആറ്റുനോറ്ററ്റുനോറ്റ് ഒരു ഗ്യാസ് കണക്ഷന് ഞാനങ്ങ്ട് ട്ത്തു.
അതിലന്നെ ഭയങ്കര അഭിമാനാര്ന്നു ത്രേം വരെ!
ന്നിട്ടിപ്ലോ... വീടൊഴിയണത്രേ, വരണ ഏപ്രിലില്‍!
പെട്ട്വോ..? നോക്കണേ പ്രശ്നങ്ങള്‍ വരണോരോ വഴികള്‍; ഗ്യാസ് സ്ഥലംമാറ്റണെങ്കീ ആറുമാസാവണംപോലും
പോട്ടെ, ഞീപ്പൊ കെട്ട്യേറ്റിപ്പോണേലും വല്ല്യ ചെലവാണേ..
ഈ പുകിലൊക്കെ യ്ക്കന്നെ കിട്ടണോ..?
ദിലുംഭേതം ആ ഉഡുപ്പീലെ തീറ്റ്യന്ന്യാണേ...
തിന്നിട്ടു കാശുകൊടുത്താമതീലോ, അല്ലാണ്ടെ ങ്ങന്യൊക്കെന്തിനാ ബുദ്ധിമുട്ടണേ..?

Saturday, January 5, 2008
Wednesday, January 2, 2008
ബ്ലോഗല് കിണര്‍
Tuesday, January 1, 2008
Subscribe to:
Posts (Atom)