Tuesday, February 12, 2008

ആറ്റുനോറ്റൊരു ശബരിമല യാത്ര!

എനിക്കിത്‌ അത്ര പുതുമയൊന്നുമല്ല! എന്നും ഞാന്‍ ഇങ്ങനെ ഒരു മൂന്നാമനായിരുന്നു; ഇന്നുവരെ!

പ്ലസ്‌റ്റു പഠിക്കുന്ന കാലത്ത്‌ ഒരു കുമാരന്‍ മാഷും വേലായുധന്‍ മാഷും, എം.സി.എ.ക്കൊരു അരുണ്‍ കുമാര്‍, ഇപ്പോ ജോലിസ്ഥലത്തൊരു രാജീവ്‌ ആനന്ദ്‌! ഡിഗ്രിക്ക്‌ മാത്രമായിരുന്നു ഒരിത്തിരി ഭേദം എന്നു തോന്നുന്നു!

എന്നാലും ഇവരേക്കാളും സ്ഥാനംകൊണ്ടും പദവികൊണ്ടും എത്രയോ തഴെയായ എന്നോടെന്തിനാ ഇവരിങ്ങനെ മത്സരിക്കുന്നതെന്നെനിക്കറിയില്ല!

ഈശ്വരന്‍ ഒരാഭാസരൂപമായാണെന്നെ സൃഷ്ടിച്ചിരിക്കുന്നത്‌; പല്ലുന്തി, ചപ്പിയ മൂക്കുമായി, എന്നും ജീവിതത്തില്‍ ഒരു കോമാളിയാകുവാന്‍ ഒരു ജന്മം.ഏന്നാലും, പലപ്പോഴും, ഇവരെല്ലാം എന്നോടിങ്ങനെ പെരുമാറുമ്പോള്‍, എന്തെന്നില്ലാത്ത വേദന തോന്നാറുണ്ട്‌.

ഇപ്പൊത്തന്നെ നോക്കൂ, ഞാനിവിടെ ബെഞ്ചിലിരിക്കാന്‍തുടങ്ങിയിട്ട്‌ മാസം ഏഴായി! ഒരു പണി പോലും എനിക്കിവിടെയില്ല! എന്നാലും 2 മണിക്കൂര്‍ പെര്‍മിഷന്‍ തരാന്‍ അയാള്‍ക്കു വയ്യ!

ഇതിനുമുന്‍പ്‌ എന്റെ വീട്ടിലുള്ളവരെ, അയാള്‍ വെറുതേ തെറിവിളിച്ചിട്ടുണ്ട്‌. ഒരു ജൂനിയര്‍ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ ആയ എന്നെക്കൊണ്ട്‌ ഓഫീസ്‌ ബോയ്‌ പണികള്‍ വരെ ചെയ്യിച്ചിട്ടുണ്ട്‌. എന്തിനേറെ, അയാളുടെ കല്യാണക്കുറിക്ക്‌ സ്റ്റിക്കര്‍ ഒട്ടിക്കേണ്ട ഗതികേട്‌ വരെ എനിക്കുണ്ടായിട്ടുണ്ട്‌. (എന്നാലും എനിക്കുക്ഷണമില്ലായിരുന്നു കേട്ടോ...!)

2 ദിവസത്തെ ലീവ്‌ ഒപ്പിച്ചെടുത്തതെങ്ങനെയെന്ന്‌ ഈശ്വരനു മാത്രേ അറിയൂ! ഈയാള്‍ തരില്ല്യാ, തരില്ല്യാന്ന്‌ പറഞ്ഞുപറഞ്ഞ്‌ അവസാനം കരഞ്ഞുകാലുപിടിച്ചപ്പൊ, ലീവ്‌ കിട്ടി!

ഇതിലെ ഗതികേട്‌ എന്താച്ചാല്‍ ഈ കിട്ടിയ ലീവിന്‌ പോണംച്ചാല്‍ ഓഫീസില്‍ നിന്നു 5മണിക്കിറങ്ങണം. അതായത്‌ 2 മണിക്കൂര്‍ പെര്‍മിഷന്‍! ഇല്ലെങ്കില്‍ 8.15ന്റെ തീവണ്ടി അതിന്റെ പാട്ടിനു പോകും! അപ്പൊ, കിട്ട്യ ലീവും വെറുത്യായീന്നര്‍ഥം!

ലീവെടുത്തതു ശബരിമലക്കുപോകാനാണ്‌. അവിടെ ഫെബ്രുവരി 12നു നടതുറന്ന്‌ 17നു അടയ്ക്കും! മദ്രാസില്‍നിന്നും 13നു പോകാമെന്നാണു വിചാരിച്ചിരുന്നത്‌! 14നു ചെങ്ങന്നൂര്‌ പോയി, 15നു ദര്‍ശനം പിന്നെ, 16നു തിരിച്ച്‌! ഇനീപ്പൊന്താ ചെയ്യെണ്ടേന്നാ!

കഷ്ടം!

7 comments:

ശ്രീ said...

എല്ലാം ശരിയാവുമെന്നേ...
:)

Ninoj Abraham said...

വിധിയുടെ വിളയാട്ടം!!!

ഫസല്‍ ബിനാലി.. said...

shabarimalayil poayi manassu kulirkke onnu praarthikkoo...

ശ്രീവല്ലഭന്‍. said...

എന്‍റെ ചന്തൂട്ടാ, ഇതെന്തൂട്ടാ?

കഥയാണോ? കാര്യമോ?
കുറച്ചു കാലം കൂടി ക്ഷമിക്കൂ...താങ്കളുടെ കാലം വരും. എനിക്കുറപ്പ്... അന്ന് നല്ലതായ് മാത്രം ആള്‍ക്കാരോട് പെരുമാറൂ...

ഓള്‍ ദ ബെസ്റ്റ്!

ദിലീപ് വിശ്വനാഥ് said...

ചന്ദൂട്ടാ... എന്തായിത്? ഒരു സോഫ്റ്റ്‌വെയല്‍ എഞ്ചിനീയര്‍ ഇത്രക്ക് സോഫ്റ്റ് ആവരുത് കേട്ടാ.. കുറച്ചുകൂടി മാനസികശക്തി കൈവരിക്കു... ഒരിക്കല്‍ ഇതിനൊക്കെ ഒരു മറുകാലം വരും മോനേ....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു ശരണം അങ്ങട് നീട്ടിവിളിക്കെന്നേ.

നിരക്ഷരൻ said...

അയ്യപ്പന്‍ തന്നെ ശരണം.